സാത്താന് ഉറങ്ങാതിരുന്ന രാത്രിയായിരുന്നു അത്. 634 അര്‍ദ്ധരാത്രികള്‍ പിന്നിട്ടപ്പോഴാണ് ജനാധിപത്യത്തിന്റെ സൂര്യന് വീണ്ടുമുദിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വര്‍ഷമാണ് 2025. അര്‍ദ്ധരാത്രിയില്‍ നേടിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ അപ്രത്യക്ഷ മായ കഥയുടെ നാള്‍വഴികളും നേരറിവുമാണ് അക്കാലത്ത് അടിയന്ത രാവസ്ഥയ്ക്കെതിരായ നിലപാട് സ്വീകരിച്ച ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ഹൃദയസ്പൃക്കായും എന്നാല്‍ ആധികാരികതയോടെയും വിവരിക്കുന്നത്. ജനാധിപത്യത്തില്‍ അവശ്യം വേണ്ടതായ ജാഗരത്തിന്റെ അഭാവത്തില്‍ നഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ പുസ്തകം. ‘വിളക്കുകള്‍ അണഞ്ഞ രാത്രി’. ഡോ സെബാസ്റ്റ്യന്‍ പോള്‍. പുസ്തക പ്രസാധക സംഘം. വില 247 രൂപ.