ദളപതി വിജയ്യുടെ അവസാനത്തെ സിനിമ ‘ദളപതി 69’ന്റെ അപ്ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ 14ന്, നാളെ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദളപതി ആരാധകരുടെ ഒരു വലിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഈ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. തമിഴകത്തെയും കേരളത്തിലെയും അടക്കമുള്ള ആരാധകര്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ സംവിധായകന്‍ ആരെന്നോ അഭിനേതാക്കള്‍ ആരെന്നോ വീഡിയോയില്‍ പറയുന്നില്ല. നാളെ എത്തുന്ന അപ്ഡേറ്റില്‍ ചിത്രത്തിന്റെ പേരും സംവിധായകനും അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. അതേസമയം, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്യുടെ അവസാന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധാനം. ദളപതി 69ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ 10 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാവും ഇത്. നേരത്തെ 2014ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം ജില്ലയില്‍ വിജയ്യും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.