3 28

വിജയ് നായകനായ ‘സച്ചിന്‍’ തിയറ്ററുകളിലേക്ക് വീണ്ടും എത്തി. സച്ചിന്റെ 59,000 ടിക്കറ്റുകളാണ് ഇതിനകം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും നേടിയത് 12 ലക്ഷത്തോളമാണെന്നുമാണ് റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്തത്. സച്ചിന്‍ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തില്‍ നായിക. വിജയ്‌യുടെ സച്ചിന്‍ സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരന്‍, തലൈവാസല്‍ വിജയ്, മോഹന്‍ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *