തെന്നിന്ത്യയൊട്ടാകെ ആരാധകരുണ്ട് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്ക്. കുരങ്ങ് ബൊമ്മൈ ഒരുക്കിയ നിതിലന്‍ സ്വാമിനാഥനൊപ്പമാണ് വിജയ് സേതുപതിയുടെ 50-ാം ചിത്രമൊരുങ്ങുന്നത്. ‘മഹാരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ മഹാരാജയുടെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രൈം ആക്ഷന്‍ ത്രില്ലര്‍ മോഡിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്നാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമയായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, അഭിരാമി, മണികണ്ഠന്‍, ഭാരതിരാജ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. അജനീഷ് ലോക്നാഥ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. നിതിലന്‍ സാമിനാഥന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നതും. ദിനേശ് പുരുഷോത്തമന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി, കമല്‍ നയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനുരാഗ് കശ്യപിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് മഹാരാജ.