ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം വിജയ് എന്ന് സിനിമാ വൃത്തങ്ങള്‍. വാരിസ് വന്‍ വിജയമാണ് വിജയിനെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി മാറ്റിയതെന്നാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴിലും മലയാളത്തിലെ ലക്ഷക്കണക്കിന് ആരാധാകര്‍ ഉള്ള നടനാണ് വിജയ്. വാരിസിന്റെ വിജയത്തോടെ പുതിയ സിനിമക്ക് വിജയിനുള്ള പ്രതിഫലം 200 കോടിയാണെന്നാണ് സൂചന. പ്രഭാസ്, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, യാഷ് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇത്രയും പ്രതിഫലമില്ല. ലോകേഷ് കനകരാജിന്റെ ലിയോ, വെങ്കിട് പ്രഭു ചിത്രം ദളപതി 68 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന വിജയ് ചിത്രങ്ങള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കത്തിരിക്കുന്നവയാണിത്. ലോകേഷിന്റെ ലിയോക്ക് ശേഷമാകും വിജയ് വെങ്കിട് പ്രഭു ചിത്രത്തില്‍ വിജയ് ജോയിന്‍ ചെയ്യുക. ഒക്ടോബര്‍ 19-നാണ് ലിയോ പ്രദര്‍ശനത്തിനെത്തുന്നത്.