വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കിങ്ഡം’ ട്രെയിലര്‍ എത്തി. നാനിയെ നായകനാക്കി ജേഴ്സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ‘ദി പ്രീസ്റ്റ്’, ‘സ്റ്റാന്‍ഡപ്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വെങ്കിടേഷ് എന്ന വെങ്കിയാണ് വിജയ് ദേവരകൊണ്ടയുടെ വില്ലനായി എത്തുന്നത്. ബാബുരാജിനെയും ട്രെയിലറില്‍ കാണാം. വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിര്‍മാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോന്‍ ടി. ജോണ്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് ഛായാഗ്രഹണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കിങ്ഡം. ‘ഐസ് ബാത്ത്’ അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാര്‍. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്‍ടെയ്‌മെന്റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മിമക്കുന്ന ചിത്രം മേയ് 30ന് തിയറ്ററുകളിലെത്തും.