മെഴ്സിഡീസ് മെയ്ബ എസ് 580 സ്വന്തമാക്കി ബോളിവുഡിന്റെ വിദ്യ ബാലന്‍. എമറാള്‍ഡ് ഗ്രീന്‍ നിറമാണ് ഈ ആഡംബര സെഡാനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. 2.70 കോടി രൂപ എക്‌സ് ഷോറൂം വില വരുന്ന വാഹനം ഓണ്‍ റോഡെത്തുമ്പോള്‍ വില 3 കോടി രൂപയിലെത്തും. 19 ഇഞ്ച് മോണോ ബ്ലോക്ക് അലോയ് വീലുകള്‍, വെന്റിലേഷന്‍, ഹീറ്റിങ്, കൂളിങ് എന്നിവ പ്രദാനം ചെയ്യുന്ന നാപ്പ ലെതര്‍ റിയര്‍ സീറ്റുകള്‍, 12.8 ഇഞ്ച് പോര്‍ട്രൈറ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഈ ആഡംബര സെഡാന് മെഴ്സിഡീസ് നല്‍കിയിട്ടുണ്ട്. 4.0 ലീറ്റര്‍ ബൈ ടര്‍ബോ വി 8 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. വാഹനത്തിന്റെ പരമാവധി കരുത്ത് 496 ബി എച്ച് പി യും 700 എന്‍ എം ടോര്‍ക്കുമാണ്. 9 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ്. വിദ്യ ബാലന്റെ ഗാരിജിലെത്തിയ ആദ്യത്തെ മെഴ്സിഡീസ് ബെന്‍സ് വാഹനമാണ് മെയ്ബ 580. 2019 ല്‍ ബെന്‍സ് ഇ – ക്ലാസ് സെഡാനും അതിനു മുന്‍പ് ജി എല്‍ സി എസ് യു വിയും താരസുന്ദരി സ്വന്തമാക്കിയിരുന്നു. വിദ്യ ബാലന് പുറമെ ബോളിവുഡില്‍ നിന്നും അനില്‍ കപൂര്‍, കങ്കണ റണൗത്ത്, ഷാഹിദ് കപൂര്‍, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മെയ്ബ 580 സ്വന്തമാക്കിയിട്ടുണ്ട്.