‘വേര്’ മലയാളത്തില്‍ സൃഷ്ടിക്കുന്നത് പുതിയൊരു ആയിരത്തൊന്നു രാവുകളാണ് മലയോരങ്ങളുടെ രാവുകളും പകലുകളും. കഥകള്‍ക്കുള്ളിലെ കഥകളുടെ ഒഴുക്കില്‍ അതു നമ്മെ കുടുക്കുന്നു. കിഴക്കന്‍ മലകളുടെ പുത്രിമാരായ റോസയുടെയും ലില്ലിയുടെയും ജാസ്മിന്റെയും കലങ്ങിമറിയുന്ന ജീവിതസമരങ്ങളുടെ കഥ, മിനി പി.സിയുടെ കരങ്ങളില്‍ ഗോത്രസമൂഹങ്ങളുടെയും മലയോര കര്‍ഷക ജീവിതങ്ങളുടെയും മൃഗപക്ഷികളുടെയും കഥകള്‍ ചേര്‍ന്ന് ഒരു തിളയ്ക്കുന്ന കുട്ടകമായി മാറുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രവും വര്‍ത്തമാനവും അതില്‍ തിങ്ങിനിറയുന്നു. മിനി പി.സിയുടെ പുതിയ നോവല്‍. ‘വേര്’. മാതൃഭൂമി ബുക്‌സ്. വില 440 രൂപ.