വേരാഴങ്ങള്‍, വാക്കുകള്‍ക്കതീതമായൊരു വായനാലോകം തുറന്നിടുന്ന പുതു കവിതയുടെ മുദ്രകള്‍ പതിഞ്ഞ കവിതകളുടെ സമാഹാരമാണിത്. മരണവും ജീവിതവും പ്രണയവും വിരഹവുമൊക്കെ ചേര്‍ന്നുള്ള കെട്ടുപിണച്ചില്‍ ഈ കവിതകളില്‍ കാണാം. കുഞ്ഞു കവിതകളാണിതിലേറെയും. കാലിക പ്രാധാന്യമുള്ള പ്രമേയങ്ങളെ അധികരിച്ചെഴുതിയ മുപ്പത്തി ഒമ്പത് കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ‘വേരാഴങ്ങള്‍’. ശ്രീജ നടുവം. ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ്. വില 80 രൂപ.