വെളിയങ്കോട് ദേശത്തിന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളിലൂടെ ആഴത്തിലുള്ള യാത്രയാണ് വെളിയങ്കോടിന്റെ ഡി.എന്‍.എ. ഒരു ദേശത്തിന്റെ ചരിത്രത്തെ വെളിപ്പെടുത്തുക എന്നതിലുപരി തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ അന്നത്തെ വായ്മൊഴിയാല്‍ പടര്‍ന്ന് ദേശത്തിന്റെ അന്തരീക്ഷത്തില്‍ ലയിച്ച ജിന്നുകളും മരുതയും പിശാചും ചേക്കുട്ടിപ്പാവയും കുട്ടിച്ചാത്തനുമൊക്കെ കഥയിലേക്ക് കയറിവരുന്നതോടെ സാമൂഹിക-രാഷ്ട്രീയ മുറിവുകളുടെ ശസ്ത്രക്രിയയാകുകയും എന്നാല്‍, വായനയുടെ രസച്ചരടുപൊട്ടാതെ കൊണ്ടുപോകുന്നതുമാണ് ഇതിലെ പതിമൂന്ന് കഥകള്‍. ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന, ആള്‍ക്കണ്ണാടിക്കുശേഷം ഇറങ്ങുന്ന രണ്ടാമത്തെ കഥാസമാഹാരം. ‘വെളിയങ്കോടിന്റെ ഡി.എന്‍.എ.’. ഡോ. വി.കെ അബ്ദുള്‍ അസീസ്. മാതൃഭൂമി. വില 204 രൂപ.