മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം വന്‍ വിജയമായി മാറിയിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു ചിത്രം. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ മണിരത്‌നം ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘വീര രാജ വീര’ എന്ന ഗാനമാണ് റീലീസായിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, കെ എസ് ചിത്രം, ഹരിണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ജയം രവിയും ശോഭിത ധൂലിപാലയുണ് ഗാനരംഗത്ത് ഉള്ളത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ബാലാജി ശക്തിവേല്‍, റിയാസ് ഖാന്‍, അര്‍ജുന്‍ ചിദംബരം, സാറാ അര്‍ജുന്‍, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ മണിരത്‌നത്തിന്റെ ഫ്രെയ്മില്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.