സിപിഎമ്മിനും മുഖ്യമന്ത്രിക്കുംഇ പി ജയരാജനെ തൊടാൻ ഭയമാണെന്ന് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇ പിക്കെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം സിപിഎമ്മിനില്ല. ഇ പിയുടെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ് എന്നും വി ഡി സതീശൻ വിമർശിച്ചു . ജയരാജന് ബിജെപിയിലേക്ക് പോകാൻ സമ്മതം നൽകുകയാണ് സിപിഎം ഇന്ന് ചെയ്തത്. ഇ പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan