പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല .പാർട്ടിയാണ് വലുത്.അതിനർത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല .തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്നും വിഡി സതീശൻ. കെ പി സി സി അംഗങ്ങളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.
സുധാകരനും വി.ഡി സതീശനുനെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് വിഡി സതീശന്റെ പ്രതികരണം.
അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് തന്റെ സഹായം ലഭിച്ചത് അർഹനായ ആൾക്ക് തന്നെയാണെന്നും സഹായം ലഭിച്ചത് രണ്ടു വൃക്കകളും തകരാറിലായ വ്യക്തിക്കാണെന്നും ആളുടെ വരുമാനം രണ്ട് ലക്ഷത്തിൽ താഴെയാണെന്ന് സർട്ടിഫിക്കറ്റുണ്ടായിരുന്നെന്നും, വിശദമായ പരിശോധന നടത്തേണ്ടത് സർക്കാരാണെന്നും വിഡി സതീശൻ വ്യക്തമാക്കി.