ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും, സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.