മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുന്‍നിര്‍ത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാന്‍ തുടങ്ങി എന്നതാണ്. മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന നാനാഭാവങ്ങളും അവസ്ഥകളും അവസ്ഥാന്തരങ്ങളും കലര്‍ന്ന സന്ദര്‍ഭങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്ന ബൃഹദ്നോവല്‍. ‘വഴിച്ചെണ്ട’. സുസ്മേഷ് ചന്ത്രോത്ത്. മാതൃഭൂമി. വില 1395 രൂപ.
വഴിച്ചെണ്ട
