ഇന്ദുഗോപന്‍ എഴുതുകയാണ്, എപ്പോഴത്തേയും പോലെ ശാന്തമായി ഒരു പുഴയൊഴുകും പോലെ, ഒട്ടുമേ ഇടര്‍ച്ചയില്ലാതെ, അദ്ദേഹത്തിന്റെ ആത്മകഥയാണ്. കടന്ന് പോയ നാടുകള്‍ വീടുകള്‍, ഭൂമിയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ അടയാളമാണ് ഗന്ധം. തന്നെ കടന്നുപോയ ഗന്ധങ്ങളിലൂടെ പൂര്‍ണമാകുന്ന ആത്മാനുഭവങ്ങള്‍. ഒപ്പം – എഴുത്ത് എന്ന വാസന. അതിനെ സ്ഫുടം ചെയ്‌തെടുക്കുന്ന വഴികള്‍. ഹൃദയസ്പര്‍ശിയായ ഓര്‍മകള്‍ തുടങ്ങിയവയിലൂടെയുള്ള സഞ്ചാരവും. ആത്മസുഗന്ധിയായ അനുഭവപുസ്തകം. ‘വാസന’. ജി ആര്‍ ഇന്ദുഗോപന്‍. സൈന്ധവ ബുക്‌സ്. വില 199 രൂപ.