താന്‍ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പര്‍ശിയുമാക്കി മാറ്റുന്നത്. ഇതില്‍ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പലരും ഉണ്ട്; ഒപ്പം അപ്രശസ്തരും സാധാരണക്കാരുമായ കുറെ ഗ്രാമീണരും.
മലയാളിയറിഞ്ഞ സാങ്കേതിക ജ്ഞാനത്തിന്റെ മാറ്റങ്ങളുടെ സൂചനകളും, ഈ മാറ്റങ്ങളോടൊപ്പം സഞ്ചരിച്ച ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ട്. യാത്രാനുഭവങ്ങളിലാകട്ടെ പല നാടുകളുടെ വിശേഷങ്ങള്‍ക്കൊപ്പം കലഹങ്ങളുടെയും കലാപങ്ങളുടെയും വിഷാദത്തിന്റെയും തീവ്രാനുഭവങ്ങളുടെ ശോകഛായയും പടര്‍ന്നു കിടക്കുന്നു. ‘വരും പോലെ വന്നവര്‍’. വി.ശശികുമാര്‍. സൈന്‍ ബുക്‌സ്. വില 256 രൂപ.
വരും പോലെ വന്നവര്‍
