1 32

വളയം പിടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നൂറുനൂറു കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. വാഹനാപകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ‘സേഫ് ഡ്രൈവിങ്’ നിര്‍ദേശങ്ങള്‍ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനും പ്രാധാന്യമേറുന്നു. ഏകാഗ്രതയും നിയന്ത്രിതവേഗവും റോഡ് സൈന്‍ / സിഗ്നല്‍ ധാരണയുമൊക്കെ നിങ്ങളിലെ ഡ്രൈവറെ സുരക്ഷിതനാക്കുമെന്നറിയുക. ലേണേഴ്‌സ് ടെസ്റ്റ് മുതല്‍ ഡ്രൈവിങ് മനഃശാസ്ത്രം വരെ ചര്‍ച്ചയാക്കുന്ന ഈ കൈപ്പുസ്തകം, മയക്കവും മദ്യവും മനഃസംഘര്‍ഷവും നിങ്ങളെ ഡേഞ്ചര്‍സോണിലെത്തിക്കുമെന്ന മുന്നറിയിപ്പുമേകുന്നു. ഇവിടെ, വാഹനം സഞ്ചാരത്തിനുള്ള വെറുമൊരു യന്ത്രശകടമല്ല, അതിനു ജീവനുണ്ട്! ശരിയായ സ്റ്റാര്‍ട്ടിങ്ങും ബ്രേക്കിങ്ങും സര്‍വീസിങ്ങുമൊക്കെ നിങ്ങളുടെ പ്രിയവാഹനത്തിന് ആയുര്‍ബലമേകുന്നുവെന്നതും ഇതില്‍ മനസ്സിലാക്കാം. ‘വാഹനമോടിക്കുമ്പോള്‍’. ജയ്സണ്‍ കൊച്ചുവീടന്‍. എച്ച് & സി ബുക്‌സ്. വില 250 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *