അവളുടെ ആന്തരിക ലോകങ്ങളും ആത്മവിഷാദങ്ങളും ആണധികാര ലോകത്തോടുള്ള ആയോധനവുമാണോ? എങ്കില്‍ സ്മിതയുടെ കഥകള്‍ ഒരു കുസൃതിച്ചിരിയോടെ പതിവു നടപ്പരീതികളില്‍ നിന്ന് വഴുതിമാറുന്നു. അവളവളെ മറന്ന് അയത്‌ന ലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി തിരിക്കുന്നു. സെന്റിനല്‍ ദ്വീപിലെ അതിപുരാതന ഓങ്കികളിലേക്ക്, സിക്ക് കൂട്ടക്കൊലയിലേക്ക്, വിമാനത്തിന്റെ ചക്രയറയില്‍ അതിശൈത്യത്തില്‍ ഉറഞ്ഞ മനുഷ്യജീവനുകളിലേക്ക്, പലായനമുറിവുകളിലേക്ക്, ആനക്കമ്പത്തിലേക്ക്, ശൈശവ നിഷ്‌കളങ്കതയിലേക്ക്, ജന്‍പഥിലെ ഞായറാഴ്ചകളുടെ പരിത്യാഗത്തിലേക്ക്, മാറ്റമ്മമാരുടെ അറിയാ നോവുകളിലേക്ക്. ‘വാസ്ജന’. സ്മിത ആദര്‍ശ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 152 രൂപ.