ചരിത്രവും രാഷ്ട്രീയവും വ്യക്തി ജീവിതങ്ങളില്‍ സന്നിവേശിപ്പിച്ച് നോവല്‍ എന്ന സാഹിത്യരൂപത്തെ പുതുക്കിപ്പണിഞ്ഞ മിലന്‍ കുന്ദേരയുടെ പ്രശസ്തമായ നോവലായിരുന്നു ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’ (ഉയിരടയാളങ്ങള്‍). ഏഴു സ്വതന്ത്രഭാഗങ്ങളായി രചിക്കപ്പെട്ടിരിക്കുന്ന നോവല്‍ പ്രണയവും രതിയും രാഷ്ട്രീയവും ഹാസ്യവും നേിറച്ചുവച്ച ഓര്‍മ്മകളുടെ ചരിത്രപുസ്തകമായി ലോകം മുഴുവന്‍ വായിച്ചു. ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും വിശ്വാസ വഞ്ചനയുടെയും കഥ. വായനക്കാരനെ സ്വന്തം ജീവിതത്തെയും നിലപാടുകളെയും കുറിച്ച് പുനര്‍ വിചാരണ നടത്താന്‍ പ്രേരിപ്പിക്കുന്ന കൃതി. ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന ഒരപൂര്‍വ്വ നോവല്‍. റഷ്യന്‍ അധിനിവേശം സാധാരണ ചെക്ക് ജനതയുടെ ജീവിതത്തെ, കലയെ, മനുഷ്യബന്ധങ്ങളെ എങ്ങ്‌നെയല്ലാം കീഴ്‌മേല്‍ മറിച്ചു എന്ന പരിശോധന കൂടെ നോവലില്‍ കാണാവുന്നതാണ്. ‘ഉയിരടയാളങ്ങള്‍’. പരിഭാഷ – ഡോ അജു കെ നാരായണന്‍. ഡിസി ബുക്‌സ്. വില 157 രൂപ.