സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാന്‍ പലിശ നിരക്കില്‍ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറല്‍ റിസര്‍വ്. യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചതിനെ തുടര്‍ന്നാണ് പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇതോടെ, പലിശ നിരക്ക് 0.25 ശതമാനമായാണ് ഉയര്‍ത്തിയത്. രണ്ട് ദിവസമാണ് പോളിസി മീറ്റിംഗ് സംഘടിപ്പിച്ചത്. നിരക്കുകള്‍ പുതുക്കിയതോടെ പലിശ നിരക്ക് 4.75 ശതമാനമായാണ് വര്‍ദ്ധിച്ചത്. യുഎസില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ പലിശ നിരക്ക് വിവിധ ഘട്ടങ്ങളിലായി ഉയര്‍ത്തിയിരുന്നു. 2022 മാര്‍ച്ച് മുതലാണ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ, 8 തവണയാണ് നിരക്കുകള്‍ പുതുക്കിയത്. ഇവയില്‍ കഴിഞ്ഞ നാല് തവണയുമുളള നിരക്ക് വര്‍ദ്ധനവ് 0.75 ശതമാനമാണ്. പണപ്പെരുപ്പം കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് യുഎസ് സെന്‍ട്രല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്.