1 2

കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളുമായി യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം. 4-6 ബില്യന്‍ ഡോളര്‍ (ഏകദേശം 35,000-52,800 കോടി രൂപ) വരെ നിക്ഷേപിക്കാനാണ് ടില്‍മാന്‍ ഗ്ലോബല്‍ ഹോള്‍ഡിംഗ്സ് ശ്രമിക്കുന്നതെന്ന് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ വി.ഐ ഓഹരികള്‍ അഞ്ച് ശതമാനം വരെ കുതിച്ചു. സ്പെക്ട്രം അനുവദിച്ചതിന് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ കുടിശിക അടക്കമുള്ള വി.ഐയുടെ ബാധ്യതയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയാല്‍ മാത്രമേ ഏറ്റെടുക്കല്‍ സാധ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. കുടിശികയില്‍ ചില ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിക്ഷേപക്കരാര്‍ നടന്നാല്‍ വി.ഐയുടെ പ്രൊമോട്ടര്‍ സ്ഥാനം ടി.ജി.എച്ച് ഏറ്റെടുക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പും യു.കെയിലെ വോഡഫോണുമാണ് നിലവിലെ പ്രൊമോട്ടര്‍മാര്‍. 49 ശതമാനം ഓഹരി വിഹിതമുള്ള കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ നിക്ഷേപക സ്ഥാനത്ത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കമ്പനി നിക്ഷേപം നടത്തുന്നതോടെ സര്‍ക്കാരിനും കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *