ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വശി കോമഡി റോളിലെത്തുന്ന ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യന്റേതാണ് തിരക്കഥയും. ‘ചാള്‍സ് എന്റര്‍പ്രൈസസ്’ സിനിമയുടെ ടീസര്‍ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കി. രസകരമായ ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.