ലംബോര്‍ഗിനിയുടെ എസ്യുവി ഉറുസിന്റെ പെര്‍ഫോമന്റെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്റെ കംഫര്‍ട്ടും പെര്‍ഫോമന്റെയുടെ ഹാന്‍ഡിലിങ്ങുമായാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്. നിലവിലെ ഉറുസിലെ നാലു ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് വി 8 എന്ജിന് തന്നെയാണ് പുതിയ മോഡലിലും. എന്നാല്‍ കരുത്ത് 16 എച്ച്പി വര്‍ധിച്ച് 666 എച്ച്പിയായി മാറി. ടോര്‍ക്ക് 850 എന്‍എം തന്നെ. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 306 കിലോമീറ്ററാണ്. സാന്റ്, സ്നോ, മഡ് എന്നീ ഡ്രൈവ് മോഡുകള്‍ ഒഴിവാക്കിയാണ് പുതിയ മോഡല്‍ എത്തിയത്. നിലവിലെ ഉറുസിനെക്കാള്‍ 16 എംഎം വീതിയും 25 എംഎം നീളവും പുതിയ മോഡലിനുണ്ട്.