ഫോഴ്‌സ് മോട്ടോര്‍സ് അര്‍ബാനിയ എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു മോഡലിനെ അവതരിപ്പിച്ചു. 28.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് അവതരണം. ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 1 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. ഫോഴ്സ് മോട്ടോര്‍സ് അര്‍ബാനിയ ഷോര്‍ട്ട്, മീഡിയം, ലോംഗ് വീല്‍ബേസ് മോഡലുകള്‍ക്കായിട്ടാണ് ബുക്കിംഗ് തുറന്നിരിക്കുന്നത്. ഡ്രൈവര്‍ ഒഴികെ 17 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ലോംഗ് വീല്‍ബേസ് വേരിയന്റിന് 31.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡ്രൈവര്‍ ഒഴികെ 10 പേര്‍ക്ക് ഇരിക്കാവുന്ന ഷോര്‍ട്ട് വീല്‍ബേസ് വേരിയന്റിന് 29.50 ലക്ഷം രൂപയും, അവസാനമായി, ഡ്രൈവര്‍ ഒഴികെ 13 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഫ്‌ലാഗ്ഷിപ്പ് മീഡിയം വീല്‍ബേസ് വേരിയന്റിന് 28.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 15 ദിവസത്തിനുള്ളില്‍ ആദ്യത്തെ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി.