മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സ് 2018-ല്‍ ആണ് ജാവയെ തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് 2022-ല്‍ യെസ്ഡിയും തിരിച്ചെത്തി. ഇപ്പോഴിതാ യെസ്ഡി , ജാവ മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് കമ്പനി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. യെസ്ഡി, ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് നവീകരണം പ്രഖ്യാപിച്ചത്. പുതിയ ലൈനപ്പ് ഇപ്പോള്‍ സ്റ്റേജ് 2 ബിഎസ്6 കംപ്ലയിന്റാണ്. കൂടാതെ ഈ രണ്ട് മോട്ടോര്‍സൈക്കിളുകളുടെ റൈഡും ഹാന്‍ഡിലിംഗും മെച്ചപ്പെടുത്താന്‍ നിരവധി അപ്ഗ്രേഡുകളും ലഭിക്കുന്നു. ഈ മാറ്റങ്ങള്‍ വേരിയന്റിനെ ആശ്രയിച്ച് മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ 0.8 മുതല്‍ രണ്ട് ശതമാനം വരെ വര്‍ദ്ധനവിന് കാരണമായി. ജാവ 42 ന് 1.96 ലക്ഷം രൂപ മുതലും 42 ബോബറിന് 2.12 ലക്ഷം രൂപ മുതലും പെരാക്ക് 2.13 ലക്ഷം രൂപ മുതലുമാണ് വില. യെസ്ഡി സ്‌ക്രാംബ്ലറിന് 2.10 ലക്ഷം രൂപ മുതലും റോഡ്സ്റ്ററിന് 2.06 ലക്ഷം രൂപ മുതലും അഡ്വഞ്ചറിന് 2.15 ലക്ഷം രൂപ മുതലുമാണ് വില . എല്ലാ വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്.