മഹീന്ദ്ര സ്കോര്‍പിയോ എന്നിന് ഉടന്‍ തന്നെ രാജ്യത്ത് ഒരു വേരിയന്റ് അപ്ഗ്രേഡ് ലഭിക്കും. കമ്പനി ഇസെഡ് 4 ട്രിമ്മിനെ അടിസ്ഥാനമാക്കി എസ്യുവിയുടെ പുതിയ ഓട്ടോമാറ്റിക് വകഭേദങ്ങള്‍ അവതരിപ്പിക്കും എന്നാണ് റിപ്പോട്ടുകള്‍. നിലവില്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഇസെഡ് 6, ഇസെഡ് 8, ഇസെഡ് 8എല്‍ എന്നീ മൂന്ന് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. പുതിയ മഹീന്ദ്ര സ്കോര്‍പിയോ എന്‍ ഇസെഡ് 4 ഓട്ടോമാറ്റിക് വേരിയന്റ് വരും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യും. 7-സീറ്റ് ലേഔട്ടും 2ഡബ്ളിയുഡി ഡ്രൈവ്ട്രെയിന്‍ സിസ്റ്റവും ഉള്ള ഈ കോണ്ഫിഗറേഷന് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവിലുള്ള സ്കോര്‍പിയോ എന്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 18.91 ലക്ഷം മുതല്‍ 25.15 ലക്ഷം രൂപ വരെയാണ് വില. പുതിയ ഇസെഡ് 4 എടി വേരിയന്റുകള്‍ അവതരിപ്പിക്കുന്നതോടെ, എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് കൂടുതല്‍ താങ്ങാനാവുന്ന വിലയുള്ളതായി മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.