പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ പരാമർശത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയെ വിമർശിച്ച് ഇന്ത്യൻ മന്ത്രിമാർ രംഗത്ത്. നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. എന്നാൽ ഇത്തരം പരമാർശങ്ങൾ മോദിയുടെ പ്രതിഛായയിൽ മങ്ങലേൽപ്പിക്കുന്നില്ല എന്നാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചത്.
. ‘ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു’ എന്ന് ബിലാവൽ ഭൂട്ടോ ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി സംസാരിച്ചത് . ബിലാവൽ ഭൂട്ടോ പാപ്പരത്തമുള്ള രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, മാനസികമായും പാപ്പരാണെന്ന് അദ്ദേഹം ഉപയോഗിച്ച വാക്കുകളിൽ നിന്നും വ്യക്തമാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു .
പാകിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യ വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ബിലാവൽ ഭൂട്ടോ.”ഉത്തരവാദിത്തം ഒരാളുടെ പദവിയിൽ നിന്ന് വരുന്നതല്ല, അത് ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. പലരും ഒരു പദവിയും കൂടാതെ ഉത്തരവാദിത്തത്തോടെ സംസാരിക്കുന്നു, പദവികൾ വഹിച്ചിട്ടും പലരും നിരുത്തരവാദപരമായി സംസാരിക്കുന്നു. ബിലാവൽ ഭൂട്ടോ പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹം സ്വയം പരാജയപ്പെട്ടു, അതിനാൽ പാകിസ്ഥാനും പരാജയപ്പെട്ടു. തീവ്രവാദ ചിന്താഗതിയുള്ളവരിൽ നിന്ന് നിങ്ങൾക്ക് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കാൻ കഴിയുക?” മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു.