കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ 11 മണിയോടെ ലോക്സഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണം കഴിഞ്ഞയുടൻ ബജററിന്റെ കോപ്പി രാജ്യസഭയുടെ മേശപ്പുറത്ത് വെയ്ക്കും.സാധാരണക്കാരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുന്നതന്നും, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയുടെ ബജറ്റ് പ്രതീക്ഷാപൂർവ്വം ഉററു നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിനു മുന്നോടിയായി ഇന്നലെ 2022 – 23 സാമ്പത്തിക സർവ്വെ റിപ്പോർട്ട് പാർലമെൻറിൽ വെച്ചു. ഈ വർഷം സാമ്പത്തിക വളർച്ച നിരക്ക് 7% ആയിരിക്കും.
- പേപ്പർലെസ് ബജറ്റാണ് ധനമന്ത്രി ഇത്തവണയും അവതരിപ്പിക്കുന്നത്. പാർലമെൻറ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും.