ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തില്‍, ലാളിത്യത്തിലൂടെയും സ്നേഹസ്പര്‍ശങ്ങളിലൂടെയും അഭൂതപൂര്‍വ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക രംഗങ്ങളെ ഉന്നതിയിലേക്ക് നയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര. ഒട്ടും കാര്‍ക്കശ്യമില്ലാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി യുവതലമുറയ്ക്കും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നവര്‍ക്കും വെളിച്ചം പകരുന്നവയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രുഖ വ്യക്തികളുടെ ഈ ലേഖനങ്ങള്‍. ‘ഉമ്മന്‍ ചാണ്ടി – ഒരു നിഷ്കാമ കര്‍മ്മയോഗി’. എഡിറ്റര്‍ – അഡ്വ. പിഎസ്. ശ്രീകുമാര്‍. ഗ്രീന്‍ ബുക്സ്. വില 237 രൂപ.