പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ ബ്രാഹ്മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവല്‍. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാര്‍ശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതില്‍ ഇടകലരുന്നു. കേരളചരിത്രത്തില്‍ എഴുതപ്പെടാതെപോയ ബൗദ്ധസംസ്കൃതിയുടെ ഉന്മൂലനത്തിന്റെ കഥ. ‘ഉല’. കെ.വി മോഹന്‍കുമാര്‍. മാതൃഭൂമി. വില 332 രൂപ.