ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉടല്‍’. റിലീസ് ചെയ്ത അന്ന് മുതല്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടിയിരുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിന് വേണ്ടി കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വര്‍ഷമാവുമ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 2022 മെയ് 20 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ സ്‌പെഷ്യല്‍ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. 2024 ജനുവരി 5ന് സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു ചിത്രം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഉടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് വേണ്ടി വില്യം ഫ്രാന്‍സിസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.