ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. പുലര്‍ച്ചെ ഒന്നരയോടെ മൂന്നാം വിമാനവും രാവിലെ 8 മണിയോടെ നാലാം വിമാനവും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ആദ്യത്തെ വിമാനത്തിൽ 18 മലയാളികൾ ഉൾപ്പെടെ 198 പേരുണ്ട്. 18 മലയാളികളിൽ 14 പേരും വിദ്യാർഥികളാണ്. രണ്ടാമത്തെ വിമാനത്തിൽ ആകെ 274 പേരാണുള്ളത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 919 ഇന്ത്യക്കാർ മടങ്ങിയെത്തി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan