വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ തെരച്ചിലിനിടെ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ശരീരഭാഗങ്ങൾ കണ്ടെത്തിയത് ആനയടികാപ്പിലെ തെരച്ചിലിനിടെയാണ്. ഇന്ന് വൈകുന്നേരത്തെ തെരച്ചിലിനിടെയാണ് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
നേരത്തെ ചാലിയാർ പുഴയുടെ തീരങ്ങളിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ആനയടികാപ്പിൽ നിന്ന് 2 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ആ ഭാഗത്ത് 7 സോണുകളായി തിരിഞ്ഞ്ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.കൂടുതൽ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.ഇവ മോർച്ചറിയിലേക്ക് മാറ്റി ഡിഎൻഎ സാംപിളുകൾ പരിശോധിച്ച് മറ്റ് പരിശോധനകൾ കൂടി നടത്തും. തുടർന്നായിരിക്കും സംസ്കാരം.