ടിവിഎസ് ഐക്യൂബിനേക്കാള്‍ വിലകുറഞ്ഞ പുതിയ ഇവി സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഉത്സവ സീസണിന് മുമ്പ് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ഈ സ്‌കൂട്ടറിന് ഏകദേശം 90,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില വരും. 2020-ല്‍ ടിവിഎസ് ഐക്യൂബ് സ്‌കൂട്ടര്‍ പുറത്തിറക്കി. ഇത് മൂന്ന് ബാറ്ററി ശേഷിയുള്ള അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ ഐക്യൂബിനേക്കാള്‍ വിലകുറഞ്ഞ ഒരു സ്‌കൂട്ടറില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാറ്ററിയുടെയും രൂപത്തിന്റെയും കാര്യത്തില്‍ ഇത് കൂടുതല്‍ മികച്ചതായിരിക്കും. ഉത്സവ സീസണിന് മുമ്പ് വിപണിയില്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഇതിന് ഏകദേശം 90,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില വരാം. ജൂപ്പിറ്ററിന്റെ സിഎന്‍ജി പതിപ്പുമായി ടിവിഎസ് ഏതാണ്ട് തയ്യാറാണെന്നും ജൂപ്പിറ്റര്‍ ബ്രാന്‍ഡ് നാമത്തില്‍ പുതിയ ഇവി പുറത്തിറങ്ങിയാല്‍, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ എന്നിവയുള്ള ആദ്യത്തെ സ്‌കൂട്ടറായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.