ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 2വി റേസിംഗ് എഡിഷന്‍ 1.28,720 രൂപ എക്‌സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ഒരു പ്രത്യേക മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീം ലഭിക്കുന്ന ഈ ബൈക്കിന് ചുവപ്പും ചാരനിറത്തിലുള്ള വരകളും കാര്‍ബണ്‍-ഫൈബര്‍ പ്രചോദിത ഗ്രാഫിക്‌സും ചുവന്ന അലോയ് വീലുകളുമുണ്ട്. പുതിയ അപ്പാച്ചെ റേസിംഗ് എഡിഷന്‍ പുറത്തിറക്കിയതോടെ കമ്പനി ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഇത് ബുക്ക് ചെയ്യാം. പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 റേസിംഗ് എഡിഷനില്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുള്ള അതേ 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 13.32 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 12.7 എന്‍എം ടോര്‍ക്കും അര്‍ബന്‍, റെയിന്‍ മോഡുകളില്‍ നല്‍കുന്നു. സ്പോര്‍ട് മോഡില്‍, ഇത് 8,750 ആര്‍പിഎമ്മില്‍ 16.04 പിഎസും 7,000 ആര്‍പിഎമ്മില്‍ 13,85 എന്‍എമ്മും വാഗ്ദാനം ചെയ്യുന്നു. സാധാരണ മോഡലിന് സമാനമായി, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ റേസിംഗ് പതിപ്പിന് 5.3 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.