സണ്ണി വെയ്നെയും ലുക്മാനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ടര്‍ക്കിഷ് തര്‍ക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലുക്മാനും സണ്ണി വെയ്നും തമ്മില്‍ അടിയുണ്ടാക്കുന്ന 36 സെക്കന്റുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടെയുള്ളവര്‍ പിടിച്ചു വെച്ചിട്ടും അടിയുണ്ടാക്കാന്‍ നില്ക്കുന്ന താരങ്ങളാണ് വീഡിയോയിലുള്ളത്. താരങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്നങ്ങളാണ് അടിക്ക് കാരണമെന്നും, എന്നാല്‍ അതൊന്നുമല്ല പുതിയ സിനിമയുടെ പ്രൊമോഷന് ആണിതെന്നുമുള്ള ഒരുപാട് ചര്‍ച്ചകള്‍ അതിനെത്തുടര്‍ന്ന് ഉണ്ടായിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനം വന്നതോട് കൂടി അത്തരം ചര്‍ച്ചകളെല്ലാം അവസാനിച്ചിരിക്കുകയാണ് ഇപ്പോള്‍. നാദിര്‍ ഖാലിദും, അഡ്വ. പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബി. കെ ഹരിനാരായണനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസ് ചെയ്യും.
‘ടര്‍ക്കിഷ് തര്‍ക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
