അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക് അബുദബിയില്‍ ബിറ്റ്കോയിന്‍ ഈവന്റില്‍ മുഖ്യാതിഥിയായി എത്തുന്നു. ഡിസംബര്‍ 9,10 തീയ്യതികളില്‍ നടക്കുന്ന ബിറ്റ് കോയിന്‍ മെഗാ ഈവന്റില്‍ ലോകത്തിലെ പ്രമുഖ ബിസിനസുകാര്‍ക്കൊപ്പമാണ് എറിക് പങ്കെടുക്കുക. ക്രിപ്റ്റോ കറന്‍സികള്‍ക്ക് പ്രചാരണം നല്‍കുകയെന്ന യു.എ.ഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ബിറ്റ്കോയിന്‍ ഈവന്റിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നത്. ക്രിപ്റ്റോ ഇടപാടുകളില്‍ നിന്നുള്ള ലാഭത്തെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് യു.എ.ഇ ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കാലത്ത് ഡൊണാള്‍ഡ് ട്രംപും കുടുംബവും ബിറ്റ്കോയിന് വലിയ പിന്തുണയാണ് നല്‍കിയത്. ട്രംപിന്റെ വിജയത്തിന് ശേഷം ബിറ്റ്കോയിന്‍ വില കുതിച്ചുയര്‍ന്നിരുന്നു. അബുദബിയിലെ ചടങ്ങില്‍ സെര്‍ബിയയിലെ ഫിലിപ്പ് രാജകുമാരന്‍, ദി ബിറ്റ്കോയിന്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് സൈഫ്ദിന്‍ അമ്മോസ്, അബുദബി ബ്ലോക് ചെയിന്‍ സെന്റര്‍ പ്രതിനിധി അബ്ടുള്ള അല്‍ ദഹരി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍, ഫിന്‍ടെക് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.