തൃഷ നായികയായ ചിത്രം ‘രാങ്കി’യിലെ ഗാനം പുറത്തുവിട്ടു. എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്തത്. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്നുണ്ട്. വിവേക എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സി സത്യയാണ്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘രാങ്കി’. തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത് ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ്.