ബിജു മേനോനും മേതില്‍ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. സെപ്തംബര്‍ 20നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതില്‍ ദേവികയുടെ ആദ്യ സിനിമയാണിത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥ എഴുതുന്നതും വിഷ്ണു മോഹനാണ്. ഛായാഗ്രഹണം ജോമോന്‍ ടി ജോണാണ്. സംഗീതം അശ്വിന്‍ ആര്യന്‍ നിര്‍വഹിക്കുന്നു.