ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം ‘ആദ്രിക’യുടെ ട്രെയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നു. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ഒ പി നയ്യാരുടെ ചെറുമകള്‍ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവന്‍ശി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. അവരോടൊപ്പം ഡോണോവന്‍ ടി വോഡ്ഹൗസും അജുമല്‍ ആസാദും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ഗരറ്റ് എസ് എ, ദി ഗാരേജ് ഹൗസ്, യുണീക് ഫിലിംസ് ധയുഎസ്പ, റെയ്‌സാദ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് സാര്‍ത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്.