സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐ ക്കു ബോധ്യപ്പെടുന്നില്ലെന്ന്സിപിഐയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വന്നാലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂ എന്നും, തൃശൂർപൂരവുമായി ബന്ധപ്പെട്ടും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *