ടര്‍ബോ ഡീസല്‍ എന്‍ജിനുകളില്‍ ഉപയോഗിക്കാവുന്ന 48 വോട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട എത്തിയിരിക്കുന്നു. ഹൈടെക്‌സ്, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഈ ഹൈബ്രിഡ് സിസ്റ്റം ആദ്യം ഉപയോഗിക്കുക. തുടര്‍ന്ന് ഫോര്‍ച്യൂണറിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോട്ടര്‍ ജനറേറ്ററും ഒരു പവര്‍ സ്പ്ലിറ്റിങ് ഡിവൈസുമായാണ് ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിയത്. വലുപ്പവും ഭാരവും കുറഞ്ഞ ഈ സിസ്റ്റം നിലവിലെ പവര്‍ട്രെനിലേക്ക് എളുപ്പം ഘടിപ്പിക്കാന്‍ സാധിക്കും. ബെല്‍റ്റ് ഡ്രിവണ്‍ ഇലക്ട്രിക് മോട്ടര്‍ ഉപയോഗിക്കുന്ന ഈ സിസ്റ്റം വാഹനം ശബ്ദം കുറച്ച് എന്‍ജിന്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ സ്മൂത്തര്‍ റെസ്‌പോണ്‍സും കുറച്ചു വൈബ്രേഷനുമായിരിക്കും ഉയര്‍ന്ന് ഇന്ധനക്ഷമതയുമായിരിക്കും പുതിയ വാഹനത്തിന്. വാഹനത്തിന് കൂടുതല്‍ ടോര്‍ക്കും ഈ സിസ്റ്റം നല്‍കും. റീജനറേറ്റീവ് ബ്രേക്കിങ്ങിലൂടെ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് വേണ്ടിവന്നാല്‍ ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങിനും പമ്പുകള്‍ക്കും ഫാനുകള്‍ക്കും കരുത്ത് എടുക്കാം. 700 എംഎം ആഴത്തില്‍ വരെ വാട്ടര്‍ വെയ്ഡിങ്ങില്‍ ഈ ഹൈബ്രിഡ് സിസ്റ്റം പ്രവര്‍ത്തിക്കും.