നവംബറിലെ ആഗോള വാഹന ഉല്‍പ്പാദനത്തില്‍ 1.5 ശതമാനം വര്‍ധനവുണ്ടായതായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. ആകെ ഉല്‍പ്പാദനം 833,104 എന്ന പുതിയ റെക്കോര്‍ഡിലെത്തി. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം 3.3 ശതമാനം ഇടിഞ്ഞ് 266,174 വാഹനങ്ങളിലേക്കും, വിദേശ ഉല്‍പ്പാദനം 3.8 ശതമാനം ഉയര്‍ന്ന് 566,930 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി. നവംബറിലെ ആഗോള വില്‍പ്പനയും, ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം നടന്നതിനേക്കാള്‍ വളരെ കൂടുതലാണ്. നവംബറിലെ ആഗോള വില്‍പ്പനയും, ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം നടന്നതിനേക്കാള്‍ വളരെ കൂടുതലാണ്. വരുന്ന ജനുവരിയില്‍ 7,00,000 വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ടൊയോട്ട ഈ മാസമാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് വരെയുള്ള കാലയളവിലെ ഉല്‍പ്പാദന ലക്ഷ്യം കമ്പനി 9.2 ദശലക്ഷമായി കുറയ്ക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം 9.7 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ടൊയോട്ട മുമ്പ് പറഞ്ഞിരുന്നു, എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന മെറ്റീരിയലുകളുടെ വിലയും, ചിപ്പ് ക്ഷാമവും കാരണം നവംബറില്‍ ഈ ലക്ഷ്യം കുറയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.