ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ട ടെയ്സര്‍, ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയിലും അവതരിപ്പിച്ചു. അവിടെ ഒരു പുതിയ പേരും പുതിയ എഞ്ചിനുമായിട്ടാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടേസര്‍ എസ്യുവിക്ക് ടൊയോട്ട സ്റ്റാര്‍ലെറ്റ് ക്രോസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ കൂടി ഇത് ദക്ഷിണാഫ്രിക്കയിലും ലഭ്യമാണ്. ഇന്ത്യയില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുകളുമായാണ് ടേസര്‍ വരുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 103 യവു കരുത്തും 138 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് ട്രാന്‍സ്മിഷന്‍ വരുന്നത്. ദക്ഷിണാഫ്രിക്കയിലെ ടൊയോട്ട സ്റ്റാര്‍ലെറ്റ് ക്രോസിന്റെ വില 299,900 മുതല്‍ 359,300 റാന്‍ഡ് (ഏകദേശം 13.70 ലക്ഷം മുതല്‍ 16.50 ലക്ഷം രൂപ വരെ) വരെയാണ്. താരതമ്യപ്പെടുത്തുമ്പോള്‍, ടൊയോട്ട ടേസറിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 7.74 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ വരെയാണ്. സിഎന്‍ജി ഡെറിവേറ്റീവിനൊപ്പം രണ്ട് പെട്രോള്‍ എഞ്ചിനുകളിലും മോഡല്‍ ലഭ്യമാണ്.