ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ കർണാടകം ഇന്ന് വിധി വിധിയെഴുതുന്നു. ആദ്യ മണിക്കൂറിൽ നഗര മേഖലകളിലടക്കം ഭേദപ്പെട്ട പോളിങ്ങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കർശന സുരക്ഷയിലാണ്. പ്രധാനമന്ത്രി എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ലഭിക്കും. ഈ മാസം 13ന് ആണ് വോട്ടെണ്ണൽ . ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. കർണാടകയില്‍ 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.