ഇന്ന് ലോക കേൾവി ദിനം. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വർഷവും മാർച്ച് 3 ലോക കേൾവിദിനമായി ആചരിക്കുന്നത്. WHO കണക്കനുസരിച്ച് ലോകത്താകെ 430 ദശലക്ഷം ആളുകൾ കേൾവി ക്കുറവു കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. 2050 ഓടെ ഇത് 700 ദശലക്ഷം പിന്നിടുമെന്ന് കണക്കാക്കുന്നു. എല്ലാവർക്കും കേൾവി സംരക്ഷണം നമുക്കത് യാഥാർഥ്യമാക്കാം എന്നതാണ് ഇത്തവണത്തെ പ്രമേയം.
കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് കേൾവി സംസാരഭാഷയിൽ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ഓഡിറ്ററി വെർബൽ തെറാപ്പി സെൻറർ ഇന്ന് വൈകിട്ട് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും