നവാഗതനായ റിജു രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ‘മൈ ജോംഗ’യുടെ ടൈറ്റില്‍ പ്രകാശനം നടന്നു. സംവിധായകനും നടനുമായ മേജര്‍ രവിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. മിലിട്ടറിയും പ്രണയവും ഇമോഷനും നര്‍മ്മവും ഹൊററും എല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് മൈ ജോംഗയെന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും. മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കുളു, മണാലി, കണ്ണൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരണം പൂര്‍ത്തിയാകും.