കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വിവരങ്ങൾ പുറത്ത് വന്ന് 20 ദിവസമായിട്ടും പൊലീസ് മൊഴിയെടുക്കാത്തതിൽ ആശങ്കയുണ്ടെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂർ സതീഷ് വ്യക്തമാക്കി. പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി മൊഴിയെടുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്നിരിക്കെ എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ബിജെപിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതല ഉണ്ടായിരുന്നത് പാലക്കാട്ടെ ഇപ്പോഴത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാറിനായിരുന്നു അതിനാൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പുറമേ കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താനുണ്ട്, കൈമാറാൻ കൂടുതൽ തെളിവുകളുമുണ്ടെന്നും തിരൂർ സതീഷ് കൂട്ടിച്ചേർത്തു.
കൊടകര കേസ് അന്വേഷണത്തിൽ ആശങ്കയെന്ന് തിരൂർ സതീഷ്
