2017 ല്‍ ആണ് ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായി ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവി അവതരിപ്പിച്ചത്. തുടക്കത്തില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാക്കിയത്. വിപണിയില്‍ എത്തിയതിനുശേഷം 2023 ല്‍ ഒരു പ്രധാന അപ്ഡേറ്റ് ഉള്‍പ്പെടെ ഈ എസ്യുവി നിരവധി അപ്ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍, ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ടിഗ്വാനെ ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 38.17 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒറ്റ, പൂര്‍ണ്ണമായി ലോഡുചെയ്ത എലഗന്‍സ് വേരിയന്റിലാണ് ഇത് അവസാനമായി ലഭ്യമായിരുന്നത്. പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയുള്ള ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ മോഡലിന്റെ വില്‍പ്പന അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ടിഗ്വാനില്‍ ഉപയോഗിച്ചിരുന്നത്. ഈ എഞ്ചിന്‍ പരമാവധി 187 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുമായി ഈ മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. ഏകദേശം 7.7 മുതല്‍ 8.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.